റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ റാഞ്ചിയിലെ രാജ്ഭവനില്‍ വെച്ച് ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ഹേമന്ത് സോറനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഏഴ് മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്തതിന് ശേഷം ബുധനാഴ്ച വൈകുന്നേരം ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ഹേമന്ത് സോറന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ, ജെഎംഎം മന്ത്രി ചമ്പായി സോറന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ ഹേമന്ത് സോറന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്