തൃശൂര്‍: തൃശൂര്‍ വോട്ടുകൊള്ളയില്‍ മുന്‍ കലക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ രത്തന്‍ കേല്‍ക്കറുടെ ഓഫീസാണ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
കൃഷ്ണ തേജക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ നിയമവഴി തേടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ചില മാധ്യമങ്ങളില്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഈ അവകാശവാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്