ദില്ലി: ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ചാവേർ ഡോ. ഉമറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.
ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാര്‍ഥത്തില്‍ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.
ചെങ്കോട്ടയില്‍ ആക്രമണം നടത്തിയ ഇയാള്‍, നേരത്തേ തന്നെ ചാവേറാകാനുള്ള മാനസികാവസ്ഥയിലായിരുന്നുവെന്നാണ് ഈ വീഡിയോയില്‍നിന്ന് വ്യക്തമാകുന്നത്. വീഡിയോയിലുടനീളം ചാവേറാക്രമണങ്ങളെ ന്യായീകരിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്.
ചെങ്കോട്ട ഭീകരാക്രമണത്തിന് മുന്‍പ് ഉമര്‍ ചിത്രീകരിച്ച വീഡിയോയാണിത്. ചാവേറാക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന ഡോ. ഉമറിന്റെ വീഡിയോ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
ചാവേര്‍ ആക്രമണത്തെക്കുറിച്ച് ഒട്ടേറെ വാദങ്ങളും വൈരുദ്ധ്യങ്ങളുമുണ്ടെന്ന് ഡോ. ഉമര്‍ വീഡിയോയില്‍ പറയുന്നു. ഒരു പ്രത്യേകസ്ഥലത്തുവെച്ച് ഒരു പ്രത്യേകസമയത്ത് താന്‍ മരിക്കുമെന്ന് കരുതി ഒരുവ്യക്തി മരിക്കാന്‍ പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
