ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മാധവ് സുരേഷ്. രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തിന് ഒടുവില്‍ അര്‍ഹിച്ച മറുപടി ലഭിച്ചുവെന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ട പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇനി സര്‍ക്കാര്‍ തയ്യാറാകണമെന്നും മാധവ് ആവശ്യപ്പെട്ടു.
സമര രംഗത്തുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച പോലീസിന്റെ നടപടിയെ മുന്‍പും മാധവ് സുരേഷ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങളെ സംരക്ഷിക്കാന്‍ ചുമതലയുള്ളവര്‍ തന്നെ രാജ്യത്തിന്റെ ഭാവി തലമുറയ്ക്ക് മേല്‍ ബലപ്രയോഗം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഭരിക്കുന്നവരുമായി ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തേണ്ടതിന് പകരം, ജനങ്ങളെ വഞ്ചിച്ച് സ്വന്തം അജന്‍ഡ നടപ്പാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ആഘാതം അനുഭവിക്കുന്നത് സാധാരണക്കാരായ മനുഷ്യരാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുടനീളം നടക്കുന്ന ഈ അസ്വസ്ഥതകള്‍ക്ക് സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് അസാധ്യമായി തോന്നുകയാണെന്ന് മാധവ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും നന്മയുമാണ് എപ്പോഴും വലുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ നിഷ്പക്ഷമായ പ്രതികരണമല്ല താന്‍ നടത്തുന്നതെന്നും ചുറ്റും നടക്കുന്ന യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും കണ്ണുതുറന്ന് കാണണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളെ ഒരു വിഭാഗം ആക്രമിക്കുമ്പോള്‍ മറുവിഭാഗം അവരെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കരുവാക്കുകയാണെന്ന് മാധവ് നിരീക്ഷിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് യഥാര്‍ഥ ചിന്തയുണ്ടെങ്കില്‍ ഈ സമരത്തെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റരുതായിരുന്നുവെന്നും, ഓരോ ഭാരതീയനും ഈ യാഥാര്‍ഥ്യം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
