അടിക്ക് തിരിച്ചടി! ഡൽഹി സ്ഫോടനത്തിലെ ചാവേറിന്റെ വീട് തകർത്ത്  സുരക്ഷാ സേന

NOVEMBER 13, 2025, 8:53 PM

ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ സുരക്ഷാ സേന ഓപ്പറേഷൻ ശക്തമാക്കി. സ്ഫോടനത്തിൽ ചാവേറായിരുന്ന ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു.

ഇന്ന് പുലർച്ചെയാണ് സംഭവം. പുൽവാമയിലെ ഉമർ നബിയുടെ വീട് സുരക്ഷാ സേന സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ്  തകർത്തത്.

അതേസമയം ജയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. ശ്രീനഗറിൽ അറസ്റ്റിലായ ആദിൽ റാത്തറിന്റെ സഹോദരൻ മുസാഫറാണ് യാത്രയ്ക്ക് സൗകര്യമൊരുക്കിയതെന്ന് അറിയുന്നു. 

vachakam
vachakam
vachakam

ശ്രീനഗറിൽ അറസ്റ്റിലായ ആദിൽ റാത്തറിനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഭീകരർക്ക് ദുബായ്, തുർക്കി, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോകാൻ മുസാഫർ റാത്തർ സൗകര്യം ചെയ്തു. ജെയ്ഷെ-ഇ-മുഹമ്മദുമായി മുസാഫറിന് അടുത്ത ബന്ധമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam