ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ ഹർജി ഡൽഹി കോടതി തള്ളി. ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്ന് ആരോപിച്ച് ഡൽഹിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ഹർജിയാണ് തള്ളിയത്.
ബിജെപി ഒരു വലിയ രാഷ്ട്രീയ ആയുധമായി കണക്കാക്കിയിരുന്ന വിഷയമാണ് കോടതി പിൻവലിച്ചത്. 1980-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നു.
1980-ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉണ്ട്. എന്നാല്‍, 1983-ലാണ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടിയത് എന്ന ആരോപണമാണ് ബിജെപി പ്രധാനമായും ഉന്നയിച്ചത്.
അങ്ങനെവരുമ്പോള്‍, വ്യാജരേഖകള്‍ ഉപയോഗിച്ചാണ് അവര്‍ 1980-ല്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ ഹര്‍ജി കോടതി വ്യാഴാഴ്ച തള്ളുകയായിരുന്നു. ഹര്‍ജി തള്ളുന്നു എന്ന് മാത്രമാണ് അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പറഞ്ഞത്, കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
