ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിതായി റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023-ലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2022 നെ അപേക്ഷിച്ച് 0.7 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 4.48 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ 30 ശതാനത്തോളം കേസുകളും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ അതിക്രമങ്ങളുടെ പേരിലാണ്. 15 ശതമാനത്തോളം പോക്സോ കേസുകളും ഉണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 9.2 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 1.77 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 45 ശതമാനം കേസ് തട്ടിക്കൊണ്ട് പോകലിനും 38.2 ശതമാനം കേസ് പോക്സോ വകുപ്പിലുമാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കൂടി. ഇതില്‍ ഇരകളാകുന്നത് ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളോ സ്ത്രീകളോ ആണ്.
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ 2022 നെ അപേക്ഷിച്ച് 28.8 ശതമാനം വര്‍ധനവുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 0.4 ശതമാനം കൂടി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2022 നേക്കാള്‍ 31.2 ശതമാനം വര്‍ധനവുണ്ട്. ഇതില്‍ 69 ശതമാനം കേസും തട്ടിപ്പ് ലക്ഷ്യത്തിലുള്ളതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കൊലപാതകക്കേസുകള്‍ കുറഞ്ഞു. 2022 നെ അപേക്ഷിച്ച് 2.8 ശതമാനം കേസുകള്‍ കുറഞ്ഞതായാണ് റിപ്പോര്ഡട്ട് വ്യക്തമാക്കുന്നത്. 2023-ല്‍ ആകെ 27,721 കൊലക്കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ തന്നെ തര്‍ക്കങ്ങളുടെ പേരിലായിരുന്നു കൂടുതല്‍ കൊലപാതകങ്ങളും. 2023-ല്‍ 10,786 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതില്‍ 38.5 ശതമാനം പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 22.5 ശതമാനം കര്‍ണാടകയില്‍ നിന്നും ഉള്ളവരാണ്. ജീവനൊടുക്കിയ 14,234 തൊഴില്‍ രഹിതരില്‍ 2191 പേര്‍ കേരളത്തില്‍ ഉള്ളവരാണ്. ആകെ 1.71 ലക്ഷം പേരാണ് 2023 ല്‍ ജീവനൊടുക്കിയത്.
അതേസമയം കേരളത്തില്‍ അഴിമതിക്കേസുകള്‍ വര്‍ധിച്ചെന്നും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023 ലെ റിപ്പോര്‍ട്ട് പറയുന്നു. മുന്‍ രണ്ട് വര്‍ഷങ്ങളേക്കാള്‍ കേസുകള്‍ 2023-ല്‍ രജിസ്റ്റര്‍ ചെയ്തു. ദേശീയതലത്തില്‍ അഴിമതിക്കേസുകള്‍ 2023 ല്‍ കുറഞ്ഞപ്പോഴാണിത്. 2021 ല്‍ കേരളത്തില്‍ 122 അഴിമതിക്കേസ് റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്