ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച കേസിൽ പ്രതിയായ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ചിന്ദ്വാര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും പ്രവീൺ സോണിയാണ് കോൾഡ്രിഫ് ചുമ മരുന്ന് നിർദേശിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പോലീസ് പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, ചുമ മരുന്ന് കഴിച്ച് രാജസ്ഥാനിൽ ഒരു മരണം കൂടി. ഇതോടെ ഇതുവരെ മരിച്ചത് 14 കുട്ടികൾ ആണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കോൾഡ്രീഫ് നിർമാണ കമ്പനിക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് തമിഴ്നാട് ഡിഎഫ്എക്ക് നിർദേശം. കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആണ് നിർദേശം നൽകിയത്.
വിഷം കലർന്ന ചുമ മരുന്ന് നൽകിയതായി ബിഎംഒ അങ്കിത് ആരോഗ്യ വകുപ്പിന് പരാതി നൽകിയിരുന്നു. ഈ കേസിൽ ഡോ. പ്രവീൺ സോണിക്കും ശ്രീശാൻ കമ്പനിക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, ഇതിനുശേഷം മാത്രമാണ് പ്രവീൺ സോണി അറസ്റ്റിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്