സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്ന് സോണിയ ​ഗാന്ധി 

JULY 23, 2026, 11:10 PM

ദില്ലി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ​ഗാന്ധിയും.

വിദ്യാഭ്യാസമേഖലയെ പാടേ തകർത്തു. വിദ്യാർത്ഥി പ്രതിഷേധം സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്ന് കാട്ടി, പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് സോണിയ ​ഗാന്ധി പറഞ്ഞു.

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും, സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും സോണിയ ​ഗാന്ധി പറഞ്ഞു. 

vachakam
vachakam
vachakam

അതേസമയം, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉയർത്തി പിന്നോട്ടില്ലെന്ന് രാഹുൽഗാന്ധിയും വ്യക്തമാക്കി. പ്രധാനമന്ത്രി മാപ്പ് പറയണം. ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണം. വിദ്യാർത്ഥികളെ തല്ലിച്ചച്ചവർക്കെതിരെ നടപടി വേണമെന്നും രാഹുൽ എക്സിൽ കുറിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam