കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകന് വധഭീഷണി

MAY 22, 2026, 9:57 AM

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെക്ക് വധഭീഷണി. അഭിജീത് തനിക്ക് വന്ന വധഭീഷണിയുടെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

അക്കൗണ്ട് നീക്കം ചെയ്തിലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. അക്കൗണ്ട് നീക്കം ചെയ്താൽ പണം നൽകാമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് വധഭീഷണി.

'നിങ്ങളുടെ നമ്പർ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ വീട് കണ്ടെത്താൻ ഞങ്ങൾക്ക് അധിക സമയം വേണ്ട' എന്ന മറ്റൊരു സന്ദേശവും അഭിജീത്തിന് ലഭിച്ചു. ബിജെപിയാണ് ഭീഷണിക്ക് പിന്നിലെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആരോപണം.

vachakam
vachakam
vachakam

ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുള്ള വിയോജിപ്പ് എന്നിവയ്ക്കെതിരെ ഉയർന്നുവന്ന ഒരു ആക്ഷേപഹാസ്യപരമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി (CJP) . 2026 മെയ് 16-ന് ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന അഭിജീത് ദിപ്കെയാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്.

2026 മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ "പാറ്റകളോട്" ഉപമിച്ചുകൊണ്ട് നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പരാമർശത്തിനുള്ള മറുപടിയായാണ് അഭിജീത് ദിപ്കെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആശയവുമായി രംഗത്തെത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam