റായ്പൂർ: ഭർത്താവ് ഫോൺ വാങ്ങി വെച്ചതിൽ മനം നൊന്ത് യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഛത്തീസ്ഗഡിലെ ഭിലായിൽ ആണ് സംഭവം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ അടിമയായി യുവതി ദിവസം മുഴുവനും കളയുന്നുവെന്ന് ആരോപിച്ച് ആണ് ഭർത്താവ് യുവതിയുടെ ഫോൺ വാങ്ങി വച്ചത്. ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.
നിർമ്മാണ തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിന്‍റെ ഭാര്യ രചന സാഹുവാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവ ദിവസം രാവിലെ ഭൂപേന്ദ്രയും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഭാര്യ വീട്ടുജോലികളെടുക്കുന്നില്ലെന്നും മകളെ നോക്കുന്നില്ലെന്നും പറഞ്ഞ് ഭൂപേന്ദ്ര രചനയെ വഴക്ക് പറഞ്ഞു. പിന്നാലെ രചനയുടെ മൊബൈൽ ഫോണും ഇയാൾ പിടിച്ച് വാങ്ങി.
അതേസമയം യുവതി എപ്പോഴും മൊബൈൽ ഫോണിലായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതും വീഡിയോകൾ കാണുന്നതും പതിവായിരുന്നുവെന്നാണ് ഭർത്താവ് പറയുന്നത്. വീട്ടു ജോലികൾ പോലും നടക്കാതെ വന്നതോടെയാണ് താൻ വഴക്കിട്ടതെന്നും ഭർത്താവ് പറയുന്നു.
സംഭവ ദിവസം ഫോൺ ഉപയോഗം കാരണം ഇരുവരും വഴക്കിട്ട് പിരിഞ്ഞതാണ്. പിന്നീട് ജോലി സ്ഥലത്തേക്ക് ഭൂപേന്ദ്രക്ക് ഒരു ഫോൺ വന്നു, ഭാര്യ വാതിൽ തുറക്കുന്നില്ലെന്നും ആത്മഹത്യ ചെയ്‌തെന്നും. വിവരമറിഞ്ഞ് ഓടിയെത്തിയപ്പോഴേക്കും യുവതി ജീവനൊടുക്കിയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്