ചെന്നൈ: 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാൻ തമിഴ്‌നാട് വെട്രി കഴകം പ്രവർത്തിക്കണമെന്ന് വിജയ് മക്കൾ ഇയകം ജനറൽ സെക്രട്ടറി ബുസി ആനന്ദ്.
വിജയിയെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അറിയാവുന്ന നേതാവായിരിക്കും വിജയ് എന്നും ബുസി ആനന്ദ് പറയുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിലോ നാഗപട്ടണത്തിലോ മത്സരിക്കുന്നതിനെക്കുറിച്ച് വിജയ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യം തെക്കൻ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് അദ്ദേഹം ആലോചിക്കുന്നതെന്നും പാർട്ടിയുടെ ആദ്യ യോഗം തിരുനെൽവേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നും പറയപ്പെടുന്നു. ആദ്യ യോഗത്തിൽ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുത്ത് ഔദ്യോഗിക ചിഹ്നവും പതാകയും പ്രകാശനം ചെയ്യും.
തമിഴകത്തിൻ്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതാനൊരുങ്ങുകയാണ് വിജയ്. ഈ മാസം രണ്ടിന് വിജയ് തൻ്റെ പാർട്ടിയുടെ പേര് (തമിഴ്‌ക വെട്രി കഴകം) ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിൽ പാർട്ടി എക്‌സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു.
യോഗത്തിൽ താരം നേരിട്ട് പങ്കെടുത്തിരുന്നില്ല. ചെന്നൈയിൽ ഇല്ലാത്തതിനാൽ വിജയ് ഓൺലൈനിൽ യോഗത്തെ അഭിസംബോധന ചെയ്തു.പാർട്ടിയിലെ ഭാരവാഹികള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
തമിഴ്‌നാട് കഴിഞ്ഞാല്‍ താരത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംസ്ഥാനം കൂടിയാണ് കേരളം. അതിനാല്‍ തന്നെ കേരളത്തെയും വിജയ് തന്റെ രാഷ്ട്രീയ യാത്രയില്‍ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന.അഞ്ച് മിനിട്ടോളം താരം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്