ബെംഗളൂരു: ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം സ്വദേശികളായ സ്മിതയുടെയും ലതയുടെയും മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും.പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ടാണ് സംസ്‍കാരം.
രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ഇവർ ബെംഗളൂരുവിലെത്തയത്. 56 പേർ അടങ്ങുന്ന സംഘമാണ് യാത്ര പോയത്. ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിന് ഇറങ്ങിയ സമയത്ത് കനത്ത കാറ്റും, മഴയും ഉണ്ടായത്. തുടർന്ന് അടുത്തുള്ള ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറിനിന്നു.
ഇതിനിടെ പെട്ടെന്നാണ് മതിലിടിഞ്ഞ് വീണത്. ആശുപത്രിയുടെ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ. അതേസമയം, പരിക്കേറ്റ ഒരു മലയാളി അടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
