കർണാടകയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ; നിധി തേടിയെത്തി എത്തിയവർ എന്ന് പോലീസ് 

MARCH 24, 2024, 10:48 AM

ബെംഗളൂരു: കർണാടക തുമകുരു ജില്ലയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ്. മംഗളുരുവിലെ ബെല്‍ത്തങ്ങാടി താലൂക്കില്‍ നിന്നുള്ളവരുടേതാണ് മൃതദേഹം എന്നാണ് പൊലീസ് പറയുന്നത്.

നിധിവേട്ടയ്ക്കിടെ കണ്ടെത്തിയതായി പറയപ്പെടുന്ന സ്വർണാഭരണങ്ങള്‍ വാങ്ങുന്നതിനായി പണവുമായി എത്തിയ ഇവരെ കൊലപ്പെടുത്തി പണം തട്ടിയെടുത്തതാകാമെന്നാണ് പൊലീസ് പറയുന്നത്. സംഘത്തില്‍ ആറുപേർ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം നിധി വില്‍ക്കാനുണ്ടെന്ന പേരിലാണ് പ്രതികള്‍ ഇവരെ സമീപിച്ചതെന്നാണ് പൊലീസ് പറയുന്നത്. മറ്റെവിടെയെങ്കിലും വെച്ച്‌ കൊലപ്പെടുത്തി മൃതദേഹം തടാകക്കരയില്‍ കൊണ്ടുവന്ന് കത്തിച്ചതാകാമെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.

vachakam
vachakam
vachakam

പ്രതികളെ കുറിച്ച് നിർണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും തുമകുരു പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു. വെള്ളിയാഴ്ചയാണ് തുമകുരുവിലെ കുച്ചാങ്കി തടാകക്കരയില്‍ നിന്ന് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam