ഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉത്തർപ്രദേശിലെ ബരാബങ്കിയിൽ നിന്നുള്ള എംപി ഉപേന്ദ്ര സിംഗ് റാവത്ത്. ഉപേന്ദ്രയുടെ അശ്ലീല വീഡിയോ വൈറലായതിന് പിന്നാലെയാണിത്.
ബി.ജെ.പി സിറ്റിങ് എം.പിയുമാണ്. ഒരുവിദേശവനിതക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. തുടർന്ന് സ്ഥാനാർഥിത്വത്തില്‍ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉപേന്ദ്രസിങ് വ്യക്തമാക്കി. വീഡിയോ വ്യാജമാണെന്നും എഐയുടെ സഹായത്തോടെ നിർമ്മിച്ച വീഡിയോയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിരപരാധിത്വം തെളിയിക്കുന്നത് വരെ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ബംഗാളിലെ അസൻസോൾ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ച ഭോജ്പുരി നടനും ഗായകനുമായ പവൻ സിംഗും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശനിയാഴ്ചയാണ് ബിജെപി പുറത്തിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്