ഭോപ്പാല്‍: മധ്യപ്രദേശിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ച് ബിജെപി എംഎല്‍എയുടെ മകന്. സംഭവത്തില്‍ സഞ്ജയ് പരിഹാര്‍, ആശിഷ് പരിഹാര്‍, അന്‍ഷുല്‍ പരിഹാര്‍, സീതാ വര്‍മ്മ, പൂജ സോണി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പിച്ചോര്‍ എംഎല്‍എ പ്രീതം ലോധിയുടെ മകന് ദിനേഷ് ലോധിയാണ് സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരെ ഇടിച്ച് തെറിപ്പിച്ചത്.
ശിവ്പുരി ജില്ലയില്‍ അമിത വേഗതയിലെത്തിയ ഥാര്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പുരുഷന്മാര്ക്കും കാല്‍നടയാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം ഉണ്ടാക്കിയ ശേഷം നാട്ടുകാര്‍ തടഞ്ഞുവെച്ചപ്പോള്‍, ഹോണ്‍ അടിച്ചിട്ടും റോഡില്‍ നിന്ന് മാറിത്തതിനാലാണ് ഇടിച്ചതെന്ന വിചിത്രമായ ന്യായമാണ് ദിനേഷ് നല്‍കിയത്. അപകടസ്ഥലത്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് നേരെ ദിനേഷ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായാണ് പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പൂനെ വിമാനത്താവളത്തിൽ യുദ്ധവിമാനം ഇടിച്ചിറങ്ങി: റൺവേ താൽക്കാലികമായി അടച്ചു, വിമാന സർവീസുകൾ തടസ്സപ്പെട്ടു
രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്
ഇന്ത്യയ്ക്ക് ആശ്വാസം; ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു, ഇന്ധനവില കുറഞ്ഞേക്കും
പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ 'മാന്ത്രികൻ' പരാമർശം; പ്രധാനമന്ത്രിക്കെതിരായ പരിഹാസത്തിൽ ആളിപ്പടർന്ന് ബിജെപി പ്രതിഷേധം