കർണാടക ബജറ്റ്: മദ്യം പൊള്ളും, ബെംഗളുരുവിൽ ഹൈടെക് കൊമേർഷ്യൽ പൂ മാർക്കറ്റ് 

FEBRUARY 16, 2024, 2:10 PM

ബംഗ്ലൂരു: കർണാടകയിൽ ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് വില കൂടും. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. 

സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇത് രണ്ടാം തവണയാണ് എക്സൈസ് തീരുവ വർധിപ്പിക്കുന്നത്. ഇത് ബിയർ ഉൾപ്പെടെയുള്ള മദ്യത്തിൻ്റെ വില വർധിപ്പിക്കും.

ബെംഗളൂരുവിൽ അർദ്ധരാത്രിക്ക് ശേഷവും കടകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അവതരിപ്പിച്ചത്.

vachakam
vachakam
vachakam

പ്രധാന പ്രഖ്യാപനങ്ങൾ 

  1. 27,000 കോടി മൈസുരു മുതൽ ബെംഗളുരു വരെ നീളുന്ന ബെംഗളുരു ബിസിനസ് കോറിഡോർ 
  2.  പുതിയ കാർഷികനിയമങ്ങൾ പിൻവലിച്ച് പഴയ നിയമം തന്നെ നിലനിർത്തും.
  3. ഗ്രാമീണ വനിതകൾക്കായി സംസ്ഥാനത്തെമ്പാടും സർക്കാർ സഹായത്തോടെ കഫേ ഹോട്ടലുകൾ
  4. , ബെംഗളുരുവിൽ ഹൈടെക് കൊമേർഷ്യൽ പൂ മാർക്കറ്റ്,
  5. ചിക്കമഗളുരുവിൽ സ്പൈസസ് പാർക്ക് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam