ഗുരുദ്വാരയ്ക്കുള്ളില്‍ സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം: കയ്യില്‍ പരിക്കേറ്റ മുന്‍ ഉപമുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

AUGUST 13, 2026, 5:19 AM

മുംബൈ: പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേത് ഗുരുദ്വാരയ്ക്കുള്ളില്‍ വെച്ച് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്ന ബാദലിന് നേരെ ആക്രമണം നടത്തിയത് സിഖ് നിഹാംഗ് വിഭാഗത്തില്‍പ്പെട്ടയാളാണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവ സമയം ബാദലിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് ഗുരുദ്വാര പരിസരത്ത് വന്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും പൊലീസ് പ്രദേശത്ത് കര്‍ശന ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam