മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരണം നടത്തിയ സംഭവം; ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

AUGUST 13, 2026, 9:49 PM

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരണം നടത്തിയ സംഭവത്തിൽ ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. ശുദ്ധീകരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലടക്കം വൈകീട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.  

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന കോൺഗ്രസ് റാലിയിലാണ് ഖാർഗെ പ്രസംഗിച്ചത്. സമ്മേളനം അവസാനിച്ചതിന് പിന്നാലെ ശ്രീരാം സേന പ്രവർത്തകർ വേദിയിലെത്തി ശുദ്ധീകരണ ചടങ്ങ് നടത്തുകയായിരുന്നു.   

സംഭവവുമായി ബന്ധപ്പെട്ട് പാർലമെന്റിലും പ്രതിഷേധമുണ്ടായിരുന്നു. മൺസൂൺ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഖാർഗെ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. ഖാർഗെയെ അപമാനിച്ചെങ്കിൽ അത് എല്ലാവരെയും അപമാനിച്ചതിന് തുല്യമാണെന്ന് രാജ്യസഭാ ചെയർമാൻ സി.പി രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam