കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്(ഏപ്രിൽ 29).ഏഴ് ജില്ലകളിലായി നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 3.21 കോടി വോട്ടർമാരാണുള്ളത്. 1,448 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ഏപ്രില്‍ 23 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ചരിത്ര പോളിങ് ആണ് ഉണ്ടായത്. ഒടുവിലെ കണക്ക് പ്രകാരം 93% ലേറെ പേർ വോട്ട് ചെയ്തു. രണ്ടാംഘട്ടത്തിലും ഇതേ പോളിങ് തന്നെയാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്.
കോൺഗ്രസും ഇടത് പാർട്ടികളും മത്സര രംഗത്ത് ഉണ്ടെങ്കിലും ബിജെപിയും തൃണമൂല്‍ കോൺഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ച് നിരവധി അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
