ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവര്‍ ഇന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും. കുടുംബത്തോടൊപ്പമമാണ് ഇരുവരും രാമക്ഷേത്രത്തില്‍ എത്തുക. പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും കുടുംബാംഗങ്ങളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഫെബ്രുവരി 12ന് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും' എഎപിയെ ഉദ്ധരിച്ച് എഎന്‍ഐ അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പിന്നീട് മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവരോടൊപ്പം ക്ഷേത്രം സന്ദര്‍ശിക്കാനാണ് തന്റെ താല്‍പര്യമെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ടാണ് ഇപ്പോള്‍ കെജ്രിവാള്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്