മണിപ്പൂരില്‍ സായുധ ആക്രമണം: രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ക്ക് വീരമൃത്യു

JULY 6, 2026, 8:28 PM

ഇംഫാല്‍: മണിപ്പൂരിലെ ഉഖ്രുലില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ക്ക് വീരമൃത്യു. പ്രദേശത്തുണ്ടായ സായുധ സംഘര്‍ഷത്തെത്തുടര്‍ന്നാണ് രാജ്യത്തിന് രണ്ട് ധീര സൈനികരെ നഷ്ടമായത്. നാഗാ സംഘടനയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ജവാന്മാരുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയും ചെയ്തു. ഉഖ്രുലില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ധീരരായ അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായത് അതീവ ദുഖകരമാണെന്ന് ഗവര്‍ണര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രദേശത്ത് സമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കാനുള്ള ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ ദൃഢനിശ്ചയത്തെ തകര്‍ക്കാന്‍ ഇത്തരം വിനാശകരമായ ശക്തികള്‍ക്ക് കഴിയില്ലെന്നും ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam