ന്യൂഡൽഹി: കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്ന് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന എഎപിയുടെ ജലവിഭവ മന്ത്രി അതിഷി മെർലീനയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത് വന്ന പശ്ചാത്തലത്തിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് ഉത്തരവ് തയ്യാറാക്കാനുള്ള പശ്ചാത്തല സൗകര്യങ്ങളൊന്നും സർക്കാർ ഒരുക്കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
ഭാര്യ സുനിത കെജ്‌രിവാളിനും പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനും മാത്രമാണ് കെജ്‌രിവാളിനെ സന്ദര്‍ശിക്കുന്നതിനായി കോടതി അനുമതി നല്‍കിയിരിക്കുന്നത്. എല്ലാദിവസവും വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയില്‍ അരമണിക്കൂര്‍ നേരമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി.
എപിജെ അബ്ദുള്‍കലാം റോഡിലെ ഇ ഡി ആസ്ഥാനത്ത് അറസ്റ്റിലുള്ളവരുമായി അഭിഭാഷകരോ കുടുംബമോ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിലാണെന്നും ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
ശുദ്ധജല വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കസ്റ്റഡിയിലുള്ള കെജ്‌രിവാൾ നിർദേശം നൽകിയിരുന്നതായി അതിഷി മെർലീന പറഞ്ഞിരുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർദേശിച്ചതായും അതിഷി പറഞ്ഞു. ജയിലിൽ കിടക്കുമ്പോഴും ഡൽഹിയിലെ ജനങ്ങളെക്കുറിച്ചാണ് കെജ്രിവാൾ ചിന്തിച്ചിരുന്നതെന്നും അതിഷി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്