യുഎസിലെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; 19 കോടിയുടെ ആഡംബര വീട് വിറ്റ് ഇന്ത്യന്‍ ദമ്പതികള്‍ ബംഗളൂരുവിലേക്ക് മടങ്ങി

JUNE 14, 2026, 12:34 PM

ബംഗളൂരു: അമേരിക്കയിലെ സങ്കീര്‍ണ്ണമായ ഇമിഗ്രേഷന്‍ നിയമങ്ങളിലും ഗ്രീന്‍ കാര്‍ഡിനായുള്ള അനന്തമായ കാത്തിരിപ്പിലും മടുത്ത്, 15 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ത്യന്‍ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങി. പ്രമുഖ ലക്ഷ്വറി ഹോം ബ്രാന്‍ഡായ 'മൗറി ലിവിങ്'സ്ഥാപക ആസ്ത ചതുര്‍വേദിയും ഭര്‍ത്താവ് കാര്‍ത്തിക്കുമാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ തങ്ങളുടെ സുരക്ഷിതമായ കരിയറും ആഡംബര ജീവിതവും ഉപേക്ഷിച്ച് ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരുവില്‍ പുതിയ ജീവിതം ആരംഭിച്ചത്.

വര്‍ഷങ്ങളായുള്ള ഇമിഗ്രേഷന്‍ അനിശ്ചിതത്വങ്ങളുടെ ഫലമായാണ് ഈ നിര്‍ണായക തീരുമാനമെന്ന് ആസ്ത വ്യക്തമാക്കുന്നു. മക്കിന്‍സി, റിപ്പിള്‍ തുടങ്ങിയ വന്‍കിട കമ്പനികളിലെ മികച്ച കരിയറും സ്ഥിരതയുള്ള വരുമാനവും ഉണ്ടായിരുന്നിട്ടും യുഎസില്‍ സ്ഥിരതാമസമാക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലായിരുന്നു. ആസ്തയുടെ ഭര്‍ത്താവ് 2015 മുതലും ആസ്ത 2020 മുതലും ഗ്രീന്‍ കാര്‍ഡിനായുള്ള ക്യൂവിലാണ്. എന്നാല്‍ ഈ കാത്തിരിപ്പിന് എന്ന് അവസാനമുണ്ടാകുമെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഇവര്‍ ഗൗരവമായി ചിന്തിച്ചത്.

വഴിത്തിരിവായത് 2024 ലെ ഇന്ത്യ സന്ദര്‍ശനം

2024 ല്‍ തന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലേക്ക് ഒരു ചീഫ് ടെക്നോളജി ഓഫീസറെ കണ്ടെത്താനാണ് ആസ്ത ഇന്ത്യയിലെത്തിയത്. ഈ യാത്രയില്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് ബംഗളൂരുവിലെ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും വിപണിയിലെ ഊര്‍ജ്ജസ്വലതയും ഇവരെ ഏറെ ആകര്‍ഷിച്ചു. യുഎസില്‍ എച്ച്-1ബി വിസയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കുന്നതിനേക്കാള്‍ വലിയ സാധ്യതകള്‍ ഇന്ത്യയിലുണ്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലുണ്ടായിരുന്ന തങ്ങളുടെ ഏകദേശം 19 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട് വില്‍ക്കുകയും, മാസങ്ങള്‍ക്കുള്ളില്‍ ബംഗളൂരുവിലേക്ക് താമസം മാറ്റുകയുമായിരുന്നു. നിലവില്‍ ബംഗളൂരുവില്‍ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങിയാണ് ഇവര്‍ താമസം തുടരുന്നത്.

ഇന്ത്യയിലെ വെല്ലുവിളികളും പോസിറ്റീവ് വശങ്ങളും

നാട്ടിലെത്തിയപ്പോള്‍ തുടക്കത്തില്‍ ചില കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തുവെന്ന് ആസ്ത തുറന്ന് പറയുന്നു. നഗരത്തിലെ കനത്ത ട്രാഫിക്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് പോലെയുള്ള ഔദ്യോഗിക കാര്യങ്ങളിലെ സങ്കീര്‍ണ്ണമായ പേപ്പര്‍ വര്‍ക്കുകള്‍, സിസ്റ്റത്തിന്റെ മന്ദഗതിയിലുള്ള പ്രവര്‍ത്തനം എന്നിവ ആദ്യ ഘട്ടത്തില്‍ വെല്ലുവിളിയായിരുന്നു.

എങ്കിലും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന മികച്ച ആരോഗ്യ സംവിധാനങ്ങളും, കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസവും ഇന്ത്യയുടെ വലിയ പോസിറ്റീവ് വശങ്ങളാണെന്ന് ആസ്ത കൂട്ടിച്ചേര്‍ത്തു. എല്ലാത്തിലുമുപരി, യുഎസിലെ അനിശ്ചിതത്വങ്ങളില്‍ നിന്ന് മോചനം നേടിയെന്നും ശക്തമായ ഒരു സൗഹൃദ-സാമൂഹിക വലയവും മികച്ച കമ്മ്യൂണിറ്റി പിന്തുണയും നാട്ടില്‍ ലഭിക്കുന്നുണ്ടെന്നതുമാണ് തങ്ങളുടെ തീരുമാനത്തെ ശരിവെക്കുന്നതെന്നും ഈ ദമ്പതികള്‍ സാക്ഷ്യപ്പെടുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam