കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചതായി റിപ്പോർട്ട്. പഞ്ചാബിലെ ബതിന്‍ഡ ജില്ലയിലെ അമര്‍ഗഡ് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍ ദര്‍ശന്‍ സിംഗാണ് മരിച്ചത്. 62 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഫെബ്രുവരി 13 മുതല്‍ ഇദ്ദേഹം ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ചുവരികയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഏകദേശം 8 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വരികയായിരുന്ന ദര്‍ശന്‍ സിംഗിന് 8 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.
അതേസമയം ഈയടുത്ത് ഇദ്ദേഹത്തിന്റെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നു. കര്‍ഷകന്റെ കടബാധ്യത പരിഹരിക്കാനും വിവാഹ ആവശ്യത്തിനുമായി സിംഗിന്റെ കുടുംബത്തിന് തങ്ങളാല്‍ കഴിയുന്ന തുക കൈമാറുമെന്ന് കര്‍ഷക സംഘടനയായ ബികെയു ഏക്താ സിദ്ധുപൂര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് ദര്‍ശന്‍ സിംഗിന്റെ മരണം സ്ഥിരീകരിച്ചത്. രണ്ടാം കര്‍ഷക സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ശകനാണ് ദര്‍ശന്‍ സിംഗ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്