ചെന്നൈ: നടൻ വിജയ് തൻ്റെ പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കാൻ പോർട്ടൽ ആരംഭിച്ചു.. വിജയ് തന്നെയാണ് ആദ്യം അംഗത്വം എടുത്തത്. ഫോണിലൂടെയും വെബ്‌സൈറ്റിലൂടെയും അംഗത്വം എടുക്കാൻ കഴിയുന്ന തരത്തിലാണ് പോർട്ടൽ തയ്യാറാക്കിയത്.
ആദ്യ മണിക്കൂറിൽ 20 ലക്ഷത്തിലധികം പേർ അംഗത്വത്തിനായി വെബ്സൈറ്റ് സന്ദർശിച്ചതായാണ് റിപോർട്ടുകൾ ഇതോടെ സൈറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷകണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത്.
'പിറപോകും എല്ലാ ഉയിരുക്കും' എന്ന അടിക്കുറിപ്പിന് കീഴിൽ താൻ നൽകിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയിൽ ചേരാൻ വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
'സമത്വത്തിന്റെ അടിസ്ഥാന തത്വം പാലിച്ച് ടിവികെയിൽ ചേരുന്നതിലൂടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി പ്രതിജ്ഞ വായിച്ച് അംഗത്വ കാർഡ് ലഭിക്കുന്നതിന് ക്യുആർ കോഡ് ഉപയോഗിക്കുക,' എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ താരം പറഞ്ഞു.
പാർട്ടിയിൽ ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് നമ്പർ നിർബന്ധമാണ്. അതേസമയം വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്