മംഗളൂരു: കടമ്പയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ മലയാളി യുവാവ് പൊലീസ് കസ്റ്റഡിയിൽ ആയി എന്നാണ് പുറത്തു വരുന്ന വിവരം. അബിൻ എന്ന മലയാളി യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥിയാണ് അബിൻ. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് വിദ്യാർഥികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്.
സ്കൂളിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ഈ വിദ്യാർഥിനികളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതിനുശേഷം പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. പ്രണയ പകയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പുറത്തു വരുന്ന വിവരം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്