വിവാഹാഭ്യർത്ഥന നിരാകരിച്ച 25കാരിയെ കൊല്ലാൻ ശ്രമിച്ചു 44കാരൻ. യുവതിയുടെ കഴുത്തിൽ ബ്ലേഡ് വച്ച് അറുത്താണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. മുംബൈയിലെ കാലാചോകി മേഖലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
യുവതി വിവാഹാഭ്യർത്ഥന നിരാകരിച്ചതിലൂടെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു 44കാരൻ ഈ ക്രൂരത ചെയ്തത്. യുവതിയുടെ വീട്ടിലെത്തിയായിരുന്നു 44കാരൻ 25കാരിയെ ആക്രമിച്ചത്. രണ്ട് സഹോദരന്മാർക്കൊപ്പമാണ് 25കാരി താമസിച്ചിരുന്നത്.
44കാരൻ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. ഒരു വർഷത്തോളമായി യുവതിയും 44കാരനും പരിചയത്തിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. യുവതിയെ വിവാഹം ചെയ്യണമെന്ന് 44കാരൻ അഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുവതി ഇക്കാര്യം നിരാകരിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് 44കാരൻ യുവതിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്തത്. യുവതിയുടെ നിലവിളി കേട്ടെത്തിയ ആളുകൾ ആണ് ഇവരെ രക്ഷിച്ചു ആശുപത്രിയിലെത്തിച്ചത്.
അതേസമയം യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമിയെ പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്