4,399 ദിനങ്ങൾ; നെഹ്റുവിന്റെ ചരിത്ര റെക്കോർഡ് തിരുത്താൻ മോദി; പതിമൂന്നാം വർഷത്തിലേക്ക് മോദി സർക്കാർ

JUNE 8, 2026, 10:30 PM

ദില്ലി: തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവി വഹിച്ച നേതാവെന്ന നേട്ടം സ്വന്തമാക്കാൻ നരേന്ദ്ര മോദി. ജൂൺ 10ന് പ്രധാനമന്ത്രി പദത്തിൽ 4,399 ദിവസം പൂർത്തിയാക്കുന്നതോടെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുക.

2014 മെയ് 26നാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇതുവരെ തുടർച്ചയായി പദവിയിൽ തുടരുന്ന മോദി, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി 4,398 ദിവസം പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന്റെ റെക്കോർഡിനെ പിന്നിലാക്കും. 1952 മുതൽ 1964 വരെയായിരുന്നു നെഹ്റുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായുള്ള കാലയളവ്.

ഇതോടെ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിമാരിൽ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ ഭരണകാലം മോദിയുടെ പേരിലാകും. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 4,077 ദിവസം തുടർച്ചയായി പ്രധാനമന്ത്രി പദവി വഹിച്ചിരുന്നു.

vachakam
vachakam
vachakam

അതേസമയം, കേന്ദ്രത്തിലെ മോദി സർക്കാർ പതിമൂന്നാം വർഷത്തിലേക്കും കടക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മൂന്നാം തവണയും അധികാരത്തിലെത്തിയ സർക്കാർ വിവിധ നിയമനിർമാണ അജൻഡകൾ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ നിയമത്തിന്റെ നടപ്പാക്കൽ, ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ തുടങ്ങിയ വിഷയങ്ങൾ സർക്കാരിന്റെ പ്രധാന പരിഗണനകളിൽ ഉൾപ്പെടുന്നു.

ഇതിനിടെ, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെയുള്ള ഭരണപരമായ വെല്ലുവിളികളും കേന്ദ്രസർക്കാരിന് മുന്നിലുണ്ട്.

കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ക്ഷേമം മുൻനിർത്തിയാണ് വിവിധ പദ്ധതികൾ നടപ്പാക്കിയതെന്നും വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam