കൊല്‍ക്കത്ത: മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു.
കൊല്‍ക്കത്തയിലെ ഹൂഗ്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഹൂഗ്ലി താരകേശ്വറിലെ റെയില്‍വെ ഷെഡിലായിരുന്നു മുത്തിശ്ശിയും കുട്ടിയും ഉറങ്ങിയിരുന്നത്.
കാണാതായ പെണ്‍കുട്ടിയെ അടുത്ത ദിവസം ഉച്ചയോടെയാണ് പിന്നീട് കണ്ടെത്തുന്നത്. താരകേശ്വര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള ഡ്രെയിനിനു സമീപത്തുവെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
ചോരയില്‍ കുളിച്ച നിലയില്‍ അവശനിലയിലായിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
കുട്ടിയെ ആരാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നാണ് മുത്തശ്ശി പറയുന്നത്. പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
