ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് 2000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലെ ആസൂത്രകന്‍ തമിഴ് സിനിമയിലെ നിര്‍മ്മാതാവാണെന്ന് വെളിപ്പെടുത്തി അന്വേഷണ സംഘം. എന്‍സിബിയും ഡല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്.
അന്താരാഷ്ട്ര സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവരുടെ വിപണനമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ന്യൂസിലന്‍ഡ്-ഓസ്ട്രേലിയന്‍ കസ്റ്റംസുമായി സഹകരിച്ചാണ് ഇപ്പോള്‍ എന്‍സിബിയുടെ അന്വേഷണം.
മൂന്ന് വര്‍ഷം കൊണ്ടാണ് സംഘം 2000 കോടി രൂപ സമ്പാദിച്ചത്. പിടിയിലായവരുടെ കൈയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളാണ് കണ്ടെത്തിയത്.
ഇന്ത്യയില്‍ നിന്ന് കോക്കനട്ട് പൗഡറിലോ ഹെല്‍ത്ത് മിക്സുകളിലോ ഒളിപ്പിച്ച് ഡ്യൂഡോഫെഡ്രിന്‍ ( സിന്തറ്റിക് മരുന്നായ മെത്താംഫെറ്റാമൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന രാസവസ്തു) വലിയ അളവില്‍ രാജ്യങ്ങളിലേക്ക് അയക്കുന്നതായി ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയന്‍ കസ്റ്റംസ് ഇന്ത്യന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ അറിയിച്ചിരുന്നു.
ഡല്‍ഹിയില്‍ നിന്നാണ് ഇത്തരം ചരക്കുകള്‍ അയയ്ക്കുന്നതെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയുടെയും സംയുക്ത സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നാല് മാസത്തിന്റെ അന്വേഷണത്തിന് ശേഷമാണ് ഓസ്‌ട്രേലിയയിലേക്ക് മറ്റൊരു ചരക്ക് അയയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ പിടികൂടിയത്.
മുഖ്യ സൂത്രധാരന്‍ ഒരു തമിഴ് സിനിമാ നിര്‍മ്മാതാവ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ ഗ്രാം സ്യൂഡോഫെഡ്‌റിന്‍ അടങ്ങിയ 45 ചരക്കുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അയച്ചതായി ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്