ബെംഗളൂരു: കര്‍ണാടകയില്‍ നടുറോഡില്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബി.ഫാം വിദ്യാര്‍ഥിനി യാമിനി പ്രിയ (20) യാണ് കൊല്ലപ്പെട്ടത്. മല്ലേശ്വരത്തെ റെയില്‍വേ ട്രാക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ വിഗ്‌നേഷ് എന്ന യുവാവാണ് ക്രൂരത ചെയ്തതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കോളജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യാമിനി. നടന്നു പോകുന്നതിനിടെ അക്രമി പിന്നിലൂടെ ബൈക്കില്‍ എത്തി ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആഴത്തില്‍ കുത്തിയിറക്കിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവിടെ നിന്ന് അക്രമി രക്ഷപ്പെട്ടു.
ആസൂത്രിതമായിട്ടായിരുന്നു പ്രതി എത്തിയതെന്ന് പൊലീസ് പറയുന്നു. ആദ്യം കൈയില്‍ കരുതിയിരുന്ന മുളകുപൊടി പെണ്‍കുട്ടിയുടെ നേര്‍ക്ക് എറിഞ്ഞു. കഴുത്തിലെ ആഴത്തിലെ മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം കാരണം സംഭവസ്ഥലത്ത് വെച്ചുതന്നെ പെണ്‍കുട്ടി മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്