ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി. സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി ആവാസ് യോജന വഴി രണ്ട് കോടി വീടുകള്‍ കൂടി അനുവദിക്കും. ഇതിലൂടെ രാജ്യത്തെ വീടില്ലാത്ത ആളുകളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. കൂടാതെ പുരപ്പുര സോളാര്‍ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പിഎംഎവൈയിലൂടെ രണ്ട് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രില്‍ ഒന്ന് മുതല്‍ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) നടപ്പിലാക്കി വരുന്നത്. 60:40 അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായമായി അനുവദിക്കുന്നതാണ് ഇതിന്റെ രീതി. കേരളത്തിലെ ലൈഫ് പദ്ധതി ഉള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമാണ്.
അതേസമയം, സൗരോര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി റൂഫ്ടോപ്പ് സോളാറൈസേഷന്‍ സ്‌കീമിന് കീഴില്‍ ഏകദേശം ഒരു കോടിയോളം കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും ലഭിക്കും. ഇതിലൂടെ ഒന്നിലധികം നേട്ടങ്ങളാണ് ഉണ്ടാവുക. കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 15,000-18,000 രൂപ വരെ വൈദ്യുതി ഇനത്തില്‍ ലാഭിക്കും. മിച്ചം വിതരണ ഏജന്‍സികള്‍ക്ക് വില്‍ക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ഈ ഇവി ചാര്‍ജറുകളുടെ വിതരണത്തിനും ഇന്‍സ്റ്റാളേഷനുമായി ധാരാളം പേര്‍ക്ക് സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ആവാസവ്യവസ്ഥയെ ഇത് മുന്നോട്ട് നയിക്കും.
സോളാര്‍ പാനലുകള്‍, ഇവി ചാര്‍ജറുകള്‍, ആവശ്യമായ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, ഇന്‍സ്റ്റാളേഷന്‍, പരിപാലനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇതിലൂടെ ലഭ്യമാവുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്