കോവിഡ്-19 നെതിരെ യുഎസ് കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് വ്യക്തമാക്കി പഠനം. ഒഫ്താല്‍മിക് എപ്പിഡെമിയോളജി എന്ന പിയര്‍-റിവ്യൂഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വാക്സിന്‍ കണ്ണിന് സാരമായ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നത്.
ഫൈസര്‍-ബയോണ്‍ടെക് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച 64 രോഗികളുടെ 128 കണ്ണുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തില്‍ എത്തിയത്. ഒറ്റയടിക്ക് കാഴ്ച നഷ്ടപ്പെടുക പോലുള്ള അതിവേഗത്തിലുണ്ടാകുന്ന പ്രശ്നങ്ങളല്ല വാക്സിനെടുത്തവരിലുണ്ടായത്. മറിച്ച് വാക്സിനെടുത്തവരുടെ കോര്‍ണിയയുടെ കട്ടി കൂടി എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഫൈസര്‍ വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരുടെ കോര്‍ണിയുടെ കട്ടി ശരാശരി 528 മുതല്‍ 542 വരെ മൈക്രോമീറ്റര്‍ വര്‍ധിച്ചുവെന്ന് പഠനം പറയുന്നു.
കൂടാതെ എന്‍ഡോതീലിയല്‍ കോശങ്ങള്‍ കുറയുന്നതായും കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഒരു മില്ലിമീറ്റര്‍ സ്‌ക്വയറില്‍ 2597 കോശങ്ങളെന്നത് 2378 ആയാണ് ഇത് കുറയുന്നത്. അതായത് ഏകദേശം എട്ട് ശതമാനത്തിന്റെ കുറവ്.
ആരോഗ്യമുള്ള കണ്ണുള്ളവരില്‍ ഈ ചെറിയ മാറ്റങ്ങള്‍ കാഴ്ചയെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഭാവിയില്‍ കോര്‍ണിയ വീക്കം, മങ്ങിയ കാഴ്ച എന്നീ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാന്‍ സാധ്യതയുണ്ട്. നേരത്തേ തന്നെ കണ്ണിന് പ്രശ്നങ്ങള്‍ ഉള്ളവര്‍, കോര്‍ണിയ മാറ്റിവെച്ചവര്‍ തുടങ്ങിയവരെയാണ് ഇത് കൂടുതലായി ബാധിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്