കീവ്: റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രെയ്ന്‍ സൈന്യം ഇപ്പോഴും റഷ്യന്‍, ഉത്തരകൊറിയന്‍ സേനകളെ പ്രതിരോധിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. ഉക്രെയ്‌നിന്റെ വടക്കുകിഴക്കന്‍ സുമി മേഖലയില്‍ പുതിയൊരു ആക്രമണം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.
കുര്‍സ്‌കില്‍ ഉക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈന്യത്താല്‍ വളയപ്പെട്ടിട്ടില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. അതേസമയം പ്രത്യേക ആക്രമണത്തിനായി മോസ്‌കോ സമീപത്ത് സൈന്യത്തെ ശേഖരിക്കുകയാണെന്നും സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ പിടിച്ചെടുത്ത പടിഞ്ഞാറന്‍ റഷ്യന്‍ മേഖലയായ കുര്‍സ്‌ക് മാസങ്ങള്‍ക്ക് ശേഷം റഷ്യ ഉക്രെയ്ന്‍ സൈന്യത്തില്‍ നിന്ന് തിരിച്ചു പിടിക്കാറായെന്ന് സൈനിക വിശകലന വിദഗ്ധര്‍ പറയുന്നു. ആയിരക്കണക്കിന് ഉക്രെയ്ന്‍ സൈനികരെ റഷ്യന്‍ സൈന്യം പൂര്‍ണ്ണമായും വളഞ്ഞിരിക്കുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സുഡ്ഷ പട്ടണത്തിനടുത്തുള്ള രണ്ട് ഗ്രാമങ്ങള്‍ കൂടി സൈന്യം തിരിച്ചുപിടിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സുഡ്ഷയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് 300 ലധികം നിവാസികളെ ഒഴിപ്പിച്ചതായി റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്