നോയിഡ: നോയിഡയില്‍ ബാത്ത്‌റൂമിലെ ടോയ്‌ലറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ടോയ്‌ലറ്റ് പൊട്ടിത്തെറിക്കാന്‍ കാരണം മീഥെയ്ന്‍ ആണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. നോയിഡയിലെ സെക്ടര്‍ 36 -ലാണ് സംഭവം നടന്നത്. ആഷു എന്ന യുവാവിന്റെ ശരീരത്തിന് 35 ശതമാനത്തോളമാണ് പൊള്ളലേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പതിവുപോലെ ബാത്ത്‌റൂമില്‍ പോയ ആഷു ടോയ്‌ലറ്റ് സീറ്റില്‍ ഇരുന്നതോടെ സ്‌ഫോടനം പോലുള്ള ഒരു ശബ്ദം കേള്‍ക്കുകയും പിന്നാലെ ടോയ്‌ലറ്റ് സീറ്റ് പൊട്ടിത്തെറിക്കുകയുമായിരുന്നു. മുഖവും സ്വകാര്യഭാഗങ്ങളും അടക്കമുള്ള ശരീരഭാഗങ്ങള്‍ക്കും ഗുരുതര പൊളളലേറ്റു. യുവാവിനെ ഗ്രേറ്റര്‍ നോയിഡയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മൊബൈല്‍ ഫോണ്‍ കൊണ്ടുപോയതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്ന ആരോപണങ്ങള്‍ ആഷുവിന്റെ പിതാവ് തള്ളി.
ആഷു ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല എന്ന് പിതാവ് വ്യക്തമാക്കി. അതേസമയം പഴക്കം ചെന്നതോ ശരിയായി മെയിന്റനന്‍സ് നടത്താതോ ആയ പ്ലംബിംഗ് സംവിധാനങ്ങളുള്ള വീടുകളില്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ വൈദ്യുതി തകരാറില്ല എന്നും സ്‌ഫോടന സമയത്ത് വീട്ടിലെ എയര്‍ കണ്ടീഷനടക്കമുള്ള സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍, അപകടകരമാകാന്‍ സാധ്യതയുള്ള മീഥെയ്ന്‍ വാതകം അടിഞ്ഞുകൂടിയതാകാം സ്‌ഫോടനത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. ടോയ്‌ലറ്റ് പൈപ്പുകള്‍ നേരിട്ട് അഴുക്കുചാലില്‍ ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴിയാകാം അപകടകരമായ വാതകമെത്തിയതെന്നും ഇതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്