റിയോ ഡി ജനീറോ : റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗ് പങ്കെടുക്കില്ലെന്ന് ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പകരം ചൈന പ്രധാനമന്ത്രി ലി ക്വിയാങ്ങിനെ ഉച്ചകോടിയിലേക്ക് അയയ്ക്കാൻ സാധ്യതയുണ്ട്.
ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക അത്താഴവിരുന്ന് ബ്രസീൽ സർക്കാർ ഒരുക്കിയിട്ടുണ്ട് . ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്റ്റേറ്റ് ഡിന്നർ ആണ് ബ്രസീൽ തയ്യാറാക്കുന്നത്.
എന്നാൽ ബ്രസീലിന്റെ ഈ നീക്കം ചൈനയ്ക്ക് അത്ര രസിച്ചിട്ടില്ല എന്നാണ് ചൈനയിൽ നിന്നുമുള്ള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതേ തുടർന്നാണ് ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് ഷി ജിൻപിംഗ് വിട്ടുനിൽക്കുന്നത്. പതിനേഴാമത് വാർഷിക ബ്രിക്സ് ഉച്ചകോടി ജൂലൈ 6-7 തീയതികളിൽ നടക്കും.
അതേസമയം ഈ വർഷം തന്നെ രണ്ടുതവണ ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിനാലാണ് ചൈനീസ് പ്രസിഡണ്ട് ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നാണ് ചൈനീസ് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
