തിരുവനന്തപുരം: മേയർ പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് വി.വി. രാജേഷിന് മേയർ സ്ഥാനം ലഭിച്ചതെന്ന് ശ്രീലേഖ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൗൺസിലറായി മത്സരിക്കാനല്ല, മേയറാക്കമെന്ന വാഗ്ദാനത്തിലാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ നിൽക്കാൻ താൻ വിസമ്മതിച്ചതാണ്. മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകി.
അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടത് കൊണ്ടാകാം തന്നെ പരിഗണിക്കാതിരുന്നതെന്നും ശ്രീലേഖ പ്രതികരിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
