ടെഹ്റാന്‍: അമേരിക്കയോ ഇസ്രായേലോ ടെഹ്റാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ. ഡേവിഡ് ബെന്‍-ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെയുള്ള ഹൂത്തി ആക്രമണത്തിന് 'ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും' ഇറാനോട് പ്രതികരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന.
'യുഎസോ സയണിസ്റ്റ് ഭരണകൂടമോ ആണ് ഈ യുദ്ധം ആരംഭിച്ചതെങ്കില്‍, ഇറാന്‍ അവരുടെ താല്‍പ്പര്യങ്ങളെയും താവളങ്ങളെയും സേനകളെയും - അവര്‍ എവിടെയായിരുന്നാലും, ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം - ലക്ഷ്യമിടുന്നു,' നസീര്‍സാദെ ഇറാനിയന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ ഞായറാഴ്ച ഹൂത്തി തീവ്രവാദികള്‍ മിസൈല്‍ തൊടുത്തുവിടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യെമനിലെ ഹൂത്തികള്‍ക്ക് ഒന്നിലേറെ തിരിച്ചടികള്‍ നല്‍കുമെന്ന് നെതന്യാഹു ഞായറാഴ്ച പ്രതിജ്ഞയെടുത്തു.
'ഇറാനില്‍ നിന്നാണ് ഹൂത്തികളുടെ ആക്രമണങ്ങള്‍ വരുന്നത്. നമ്മുടെ പ്രധാന വിമാനത്താവളത്തിനെതിരായ ഹൂത്തി ആക്രമണത്തിന് നമുക്ക് ഇഷ്ടമുള്ള സമയത്തും സ്ഥലത്തും, അവരുടെ ഇറാനിയന്‍ ഭീകര നേതാക്കള്‍ക്ക് ഇസ്രായേല്‍ മറുപടി നല്‍കും.' നെതന്യാഹു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്