ഇസ്ലാമാബാദ്: തങ്ങളുടെ പരമാധികാരത്തിനോ പ്രാദേശിക സമഗ്രതയ്ക്കോ ഭീഷണിയുണ്ടായാല്‍ പാകിസ്ഥാന്‍ പൂര്‍ണ്ണ സൈനിക ശക്തിയോടെ പ്രതികരിക്കുമെന്ന് പാക് കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രസ്താവന.
റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് സംസാരിച്ച ജനറല്‍ അസിം മുനീര്‍, പാകിസ്ഥാന്‍ പ്രാദേശിക സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്വയം പ്രതിരോധിക്കാന്‍ മടിക്കില്ലെന്ന് പറഞ്ഞു.
'മേഖലയിലും അതിനപ്പുറത്തും പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നു; എന്നിരുന്നാലും, പാകിസ്ഥാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിക്കപ്പെട്ടാല്‍, ദേശീയ അന്തസ്സും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ പൂര്‍ണ്ണ ശക്തിയോടെ പ്രതികരിക്കും,' ജനറല്‍ മുനീര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ സൈനിക നടപടിക്ക് തയ്യാറെടുക്കുന്നുണ്ടെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം ഉണ്ടെന്ന് പാകിസ്ഥാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്