എക്സ് നിരോധനം എന്തിന് ? ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണം; പാക് സര്‍ക്കാരിനോട് കോടതി 

APRIL 17, 2024, 8:41 PM

ഇസ്ലാമാബാദ്: സോഷ്യൽ മീഡിയയായ 'എക്സ്' നിരോധിച്ചതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് താത്കാലിക നിരോധനമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി മുതൽ എക്‌സ് ലഭിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. ബുധനാഴ്ച കോടതിയിൽ രേഖാമൂലം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിലക്ക് സ്ഥിരീകരിച്ചത്.

പാക് സർക്കാരിന്റെ നിയമങ്ങള്‍ പാലിക്കുന്നതിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാല്‍ എക്സിനെ നിരോധിക്കാൻ നിർബന്ധിതമായി എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ എക്‌സ് നിരോധനത്തിനെതിരെ പാക് കോടതി രംഗത്തെത്തി.

vachakam
vachakam
vachakam

എക്‌സ് നിരോധിച്ചതുകൊണ്ട് എന്താണ് നേടുന്നത്? ലോകം നമ്മളെ നോക്കി കളിയാക്കി ചിരിക്കുമെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ എക്‌സ് പുനഃസ്ഥാപിക്കാനും കോടതി പറഞ്ഞു.


ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എക്‌സ് പാക്സ്ഥാനില്‍ അപ്രത്യക്ഷമാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam