സ്ഥിതിഗതികൾ വഷളാക്കരുത്; ഇന്ത്യയും പാകിസ്ഥാനും ചർച്ചയ്ക്ക് തയ്യാറാകണമെന്ന്  ജി7 രാജ്യങ്ങൾ

MAY 9, 2025, 10:21 PM

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ. ചർച്ചകൾ നടത്താനും സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കാനും കൂട്ടായ്മ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.

കാനഡ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ ജി7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പഹൽഗാമിലെ ഹീനമായ ഭീകരാക്രമണത്തെ സംയുക്തമായി അപലപിച്ചു. ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'ഇനിയും സൈനിക നടപടി തുടർന്നാൽ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ സുരക്ഷയെപ്പറ്റി ഞങ്ങൾ ആശങ്കയിലാണ്. ഞങ്ങൾ ഇരു രാജ്യങ്ങളോടും എത്രയും പെട്ടെന്ന് പിന്മാറാനും ചർച്ചകൾ നടത്താനും ആവശ്യപ്പെടുകയാണ്. സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുകയും നയതന്ത്ര ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകുകയാണ്'; G7 രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

vachakam
vachakam
vachakam

അതേസമയം, ആക്രമണത്തിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നത് തുടരുകയാണ് പാകിസ്താൻ. രാജ്യത്ത് 26 ഇടങ്ങളിൽ ഡ്രോണുകൾ കണ്ടെത്തിയതായി കേന്ദ്രം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam