ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയിലെ ഒറംഗി ടൗണിലുള്ള ലഹരി പുനരധിവാസ കേന്ദ്രം ആക്രമിച്ച ജനക്കൂട്ടം ലഹരിക്ക് അടിമപ്പെട്ട് ചികിത്സയിലായിരുന്ന 127 രോഗികളെ മോചിപ്പിച്ചു. അക്രമികള്‍ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും കേന്ദ്രത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് മൊബൈല്‍ വാന്‍ തകര്‍ക്കുകയും ചെയ്തു.
സിന്ധ് പോലീസ് ഓഫീസര്‍ അബ്ദുള്‍ ഖാലിഖ് അന്‍സാരി ആണ് ലഹരി പുനരധിവാസ കേന്ദ്രം നടത്തിയിരുന്നത്. ആക്രമണസമയത്ത് 10-12 ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, പ്രദേശവാസികള്‍ക്കിടയിലെ രോഷമാണ് ആക്രമണത്തിന് കാരണമായത്. മോഷണം, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോപിച്ച് പുനരധിവാസ കേന്ദ്രത്തിലെ രോഗികളെ നാട്ടുകാര്‍ ആക്രമിച്ചിരുന്നു. ഇതാണ് കൂടുതല്‍ വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്