റോം: ആശുപത്രിയില്‍ ചികില്‍സയിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍. ഫെബ്രുവരി 14 ന് ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ ഫോട്ടോ പുറത്തുവരുന്നത്.
പിന്നില്‍ നിന്ന് എടുത്ത ചിത്രത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ പര്‍പ്പിള്‍ ഷാള്‍ ധരിച്ച്, ഒരു ബലിപീഠത്തിന് മുന്നില്‍ വീല്‍ചെയറില്‍ ഇരിക്കുന്നതായി കാണിക്കുന്നു. അദ്ദേഹത്തിന് മുന്നിലുള്ള ചുവരില്‍ ക്രൂശിത രൂപവുമുണ്ട്.
'ഇന്ന് രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു,' വത്തിക്കാന്‍ പ്രസ് ഓഫീസ് ഫോട്ടോയുടെ അടിക്കുറിപ്പായി എഴുതി.
ഫെബ്രുവരി 14 ന് ഗുരുതരമായ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഞായറാഴ്ച ആശുപത്രിയില്‍ നിന്നുള്ള ഒരു സന്ദേശത്തില്‍ മാര്‍പ്പാപ്പ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞു. 'ഒരു പരീക്ഷണ കാലഘട്ടത്തെ അഭിമുഖീകരിക്കുന്നതിനിടെയാണ് ഞാന്‍ ഈ ചിന്തകള്‍ നിങ്ങളുമായി പങ്കുവെക്കുന്നത്, രോഗികളായ നിരവധി സഹോദരീസഹോദരന്മാരോടൊപ്പം ഞാനും പങ്കുചേരുന്നു. നമ്മുടെ ശരീരങ്ങള്‍ ദുര്‍ബലമാണ്, പക്ഷേ, ഇതുപോലെയാണെങ്കിലും, സ്‌നേഹിക്കുന്നതില്‍ നിന്നും, പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും, നമ്മെത്തന്നെ സമര്‍പ്പിക്കുന്നതില്‍ നിന്നും, പരസ്പരം, വിശ്വാസത്തില്‍, പ്രത്യാശയുടെ തിളങ്ങുന്ന അടയാളങ്ങളില്‍ നിന്നും നമ്മെ തടയാന്‍ യാതൊന്നിനും കഴിയില്ല,' മാര്‍പ്പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും തുടര്‍ ചികില്‍സകള്‍ക്കായി മാര്‍പ്പാപ്പ ആശുപത്രിയില്‍ തുടരുമെന്ന് ശനിയാഴ്ച വത്തിക്കാന്‍ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്