കെയ്‌റോ: ഗാസയിൽ കുട്ടികൾക്കായുള്ള പോളിയോ വാക്സിനേഷൻ യജ്ഞത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. എന്നാൽ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് 11 മാസത്തെ സ്ഥിരമായ വെടിനിർത്തൽ ആവശ്യമാണെന്ന് യുഎൻ ഏജൻസി പറഞ്ഞു.
സെൻട്രൽ ഗാസയിലെ പ്രദേശങ്ങളിൽ പ്രചാരണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 187,000 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ഏജൻസി അറിയിച്ചു. രണ്ടാം ഘട്ടമായി പാലസ്തീൻ എൻക്ലേവിലെ മറ്റ് മേഖലകളിലേക്ക് കാമ്പയ്ൻ നീങ്ങും.
ഗാസയിൽ പത്തുമാസം പ്രായമുള്ള അബ്ദേൽ റഹ്മാൻ എന്ന കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചതിനെ തുടർന്ന് വാക്സിനേഷനായി വെടിനിർത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഗാസയിലേക്ക് ഇസ്രയേൽ കടന്നാക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പായി പിറന്ന കുഞ്ഞിന് വാക്സിൻ ലഭിച്ചിരുന്നില്ല.
ഗാസയിലെ ആരോഗ്യ സംവിധാനത്തിൻ്റെ തകർച്ചയും യുദ്ധസമയത്ത് അവിടത്തെ മിക്ക ആശുപത്രികളും തകർന്നതുമാണ് പോളിയോയുടെ തിരിച്ചുവരവിന് വലിയ കാരണമായി പാലസ്തീനികൾ പറയുന്നത്.
ഇതുവരെ 1,58,000ത്തിലധികം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പോളിയോ വാക്സിനേഷന് വേണ്ടി സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഇസ്രായേൽ സമ്മതിച്ചിരുന്നെങ്കിലും ആക്രമണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്