അബുദാബി: വിദേശ ബാങ്കുകളുടെ രണ്ട് യുഎഇ ശാഖകൾക്ക് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക് (CBUAE). കള്ള പണം വെളുപ്പിക്കൽ, തീവ്രവാദ സംഘടനകൾക്കുള്ള ധനസഹായം തടയുന്നതിനുമുള്ള നിയമങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾക്ക് ആണ് പിഴ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 18.1 കോടി ദിർഹം ആണ് പിഴ ഈടാക്കിയത്.
ആദ്യത്തെ ബാങ്ക് ശാഖയ്ക്ക് 10.6 കോടി ദിർഹവും, രണ്ടാം ശാഖയ്ക്ക് 7.5 കോടി ദിർഹവും പിഴ ഈടാക്കിയതായി സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്കിന്റെ പരിശോധനയിൽ ഈ രണ്ടു ശാഖകളും യുഎഇയുടെ നിയമങ്ങൾ പാലിച്ചില്ലെന്നും നിയന്ത്രണങ്ങളിൽ ദോഷങ്ങൾ ഉണ്ടെന്നും കണ്ടെത്തിയതായി അറിയിച്ചു. ഇതിന് മുമ്പ് ഒരു എക്സ്ചേഞ്ച് ഹൗസിന് ഇത്തരത്തിൽ 200 കോടി ദിർഹം പിഴ ലഭിക്കുകയും അതിന്റെ ശാഖാ മാനേജർക്ക് 5 ലക്ഷം ദിർഹം പിഴയും തൊഴിൽ നിരോധനവും ലഭിക്കുകയും ചെയ്തിരുന്നു
അതേസമയം സെൻട്രൽ ബാങ്ക് എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം എന്ന് വ്യക്തമാക്കി. ഇത് സാമ്പത്തിക ഇടപാടുകളിൽ കൃത്യത ഉറപ്പാക്കാനും യുഎഇ സാമ്പത്തിക സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്താനും ആവശ്യമാണ്. എന്നാൽ പിഴ ചുമത്തപ്പെട്ട ഈ രണ്ടു ബാങ്കുകളുടെ പേര് സെൻട്രൽ ബാങ്ക് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
