റിയാദ്: സിറിയയ്ക്കെതിരായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കാന്‍ ഉത്തരവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ സ്ഥിരതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇടക്കാല സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയ്ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.
'സിറിയയ്ക്ക് മഹത്വത്തിലേക്ക് ഒരു അവസരം നല്‍കുന്നതിനായി അവര്‍ക്കെതിരായ ഉപരോധങ്ങള്‍ നിര്‍ത്തലാക്കാന്‍ ഞാന്‍ ഉത്തരവിടും. ഇത് അവര്‍ തിളങ്ങേണ്ട സമയമാണ്,' ട്രംപ് പറഞ്ഞു.
സൗദി അറേബ്യ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് ഈ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. സൗദി സന്ദര്‍ശനത്തിനിടെ ട്രംപ് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയെ കാണുന്നുണ്ട്. യുഎസ് പ്രസിഡന്റും ഇറാഖിലെ ഒരു യുഎസ് ജയിലില്‍ അഞ്ച് വര്‍ഷം തടവില്‍ കഴിഞ്ഞ മുന്‍ അല്‍ ഖ്വയ്ദ കമാന്‍ഡറായ ഷറയും തമ്മിലുള്ള കൂടിക്കാഴ്ച ബുധനാഴ്ച നടക്കുമെന്നാണ് സൂചന.
ബഷര്‍ അല്‍-അസദിന്റെ ഭരണകാലത്താണ് സിറിയയ്ക്കെതിരെ അമേരിക്ക കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. 13 വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം ഡിസംബറില്‍ അദ്ദേഹം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷവും അവ നിലനിന്നു.
സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് സൗദി അറേബ്യ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്