ദുബായ്: അറബ് രാജ്യങ്ങളെ കൂടെനിര്‍ത്താന്‍ തന്ത്രങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ഖത്തര്‍ സന്ദര്‍ശിക്കുന്ന ഡൊണള്‍ഡ് ട്രംപ് വ്യാഴാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയിലുമെത്തും.
സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചെന്ന് മാത്രമല്ല, പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ശക്തനായ ഒരു പോരാളി എന്നാണ് ട്രംപ് അഹമ്മദ് അല്‍ ഷാരയെ വിശേഷിപ്പിച്ചത്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും ട്രംപുമായി ഓണ്‍ലൈനില്‍ സംസാരിച്ചു. ഇരുപത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
സൗദി അറേബ്യക്കുവേണ്ടി എന്തും ചെയ്യുമെന്നായിരുന്നു റിയാദില്‍വെച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും അറബ് രാഷ്ട്രതലവന്മാരോട് ട്രംപ് പറഞ്ഞതിനെ കൂടെയുണ്ടെന്ന പ്രഖ്യാപനമായാണ് കണക്കാക്കുന്നത്.
ഒരിക്കല്‍ അമേരിക്കന്‍ സേന തടവിലാക്കിയ നേതാവാണ് അഹമ്മദ് അല്‍ ഷാര. അല്‍ഖായിദ ബന്ധം അടക്കമുള്ള ആരോപണങ്ങളും ഷാരയ്‌ക്കെതിരെ അമേരിക്ക ഉന്നയിച്ചിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് സിറിയന്‍ പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍കൂടിക്കാഴ്ച നടത്തുന്നത്. മാത്രമല്ല, ഇസ്രയേലിനെതിരായ നിലപാടില്‍ മാറ്റം വരുത്തണമെന്നും മറ്റ് പല ജിസിസി രാജ്യങ്ങളും മാറ്റംവരുത്തിയിട്ടുണ്ടെന്നും ഷാരെയോട് ട്രംപ് പറഞ്ഞു.
ദോഹയിലെത്തിയ ട്രംപിന് വന്‍ സ്വീകരണമാണ് ഖത്തര്‍ അമീര്‍ ഒരുക്കിയത്. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ എത്തുന്നതോടെ ട്രംപിന്റെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്