ഡബ്ലിൻ: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ടിക് ടോക്കിന് 600 മില്യൺ ഡോളർ (ഏകദേശം 507 കോടി രൂപ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. അയർലൻഡിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) നടത്തിയ നാല് വർഷത്തെ അന്വേഷണത്തിനൊടുവിൽ ആണ് പിഴ ചുമത്തിയത്.
ടിക് ടോക്ക് യൂറോപ്യൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനയ്ക്ക് കൈമാറിയതായും ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം ചില യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ടിക് ടോക്ക് സമ്മതിച്ചിരുന്നു, എന്നാൽ ഇപ്പോൾ ആ ഡാറ്റ ഇല്ലാതാക്കിയതായാണ് കമ്പനി അവകാശപ്പെടുന്നത്. യൂറോപ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് അധികാരികളുമായി ഒരിക്കലും പങ്കുവെച്ചിട്ടില്ലെന്നും തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും കമ്പനി പറഞ്ഞു. എന്നാൽ ഇത് തെളിയിക്കാൻ ടിക്ടോക്കിന് സാധിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്