ടെഹ്‌റാൻ: ഇസ്രായേൽ – ഇറാൻ യുദ്ധം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ നിർണായകമായൊരു പ്രഖ്യാപനവുമായി ഇസ്രായേൽ.
ഇറാന്റെ വ്യോമപരിധി ഇസ്രായേൽ പൂർണ്ണമായും പിടിച്ചെടുത്തു എന്നും ഇറാൻ ഇനി ഇസ്രായേലിന്റെ പൂർണ്ണ അധികാരത്തിൽ ആയിരിക്കുമെന്നുമാണ് ഇസ്രായേൽ സൈന്യം അറിയിച്ചു.
അതേസമയം ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടു.
ടെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധന സേന അവകാശപ്പെട്ടതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ നീക്കം.
‘‘ടെഹ്‌റാനു മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും.
ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ടെഹ്‌റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും’’ – നെതന്യാഹു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്